
ചെങ്ങന്നൂർ: നബിദിന ഘോഷയാത്രയ്ക്കിടയിൽ കാർ ഇടിച്ചു കയറ്റി മൂന്ന് കുട്ടികൾക്ക് പരിക്ക്. കൊല്ലകടവ് സ്വദേശികളായ ബാസിത് (9), ഹാറൂൺ (9), മുഹമ്മദ് ഫാസിൽ എന്നിവർക്കാണ് പരിക്കേറ്റത്. വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.
കൊല്ലകടവ് മുസ്ലിം ജമാഅത്തിലെ നബിദിന ഘോഷയാത്ര എം കെ റോഡിലൂടെ കടന്നു പോകുമ്പോൾ കോടുകുളഞ്ഞി ഭാഗത്തു നിന്നും എത്തിയ കാറാണ് അപകടം ഉണ്ടാക്കിയത്. കാർ നിയന്ത്രണം വിട്ട നിലയിൽ എത്തുന്നതു കണ്ട് റാലിയിൽ പങ്കെടുത്ത മറ്റുള്ളവർ തടയാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
പരിക്കേറ്റ കുട്ടികളെ സമീപമുള്ള സ്വ കാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാറിലുള്ളവരെ നാട്ടുകാർ തടഞ്ഞു നിർത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് വെൺമണി പോലീസ് എത്തിയാണ് കുറ്റക്കാരായവരെ പിടികൂടിയത്.
പത്തനംതിട്ട ജില്ലയിലെ മെഴുവേലി വില്ലേജിൽ ഇലവുംതിട്ട ചെറുവീട്ടിൽ അനുദേവ് (31), ഇലവുംതിട്ട ചെറുവീട്ടിൽ അബിൻ .എസ് (27), വെൺമണി വില്ലേജിൽ ഏറം ഇടയിനേത്ത് വീട്ടിൽ അനുരാജ് (28) എന്നിവരെയാണ് പോലീസ് പിടികൂടിയത്. തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.










